രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കൊച്ചി മരടിലെ ഫഌറ്റ് പൊളിക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരട് 357'. അനൂപ് മേനോൻ നായകനാവുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അനൂപ് മേനോന്റെ പഞ്ച് ഡയലോഗ് അടങ്ങുന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗമാണോ എന്ന സംശയവുമുണ്ട്.
മനോജ് കെ.ജയൻ, ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവും ചേർന്നാണ് നിർമാണം. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ രവി ചന്ദ്രൻ. എഡിറ്റിംഗ് വി.ടി. ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്.