നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു. ഇനിയും പേര് പുറത്തു വിട്ടിട്ടില്ലാത്ത ചിത്രത്തിൽ സത്യനേശൻ നാടാർ എന്ന കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിക്കുന്നത്. രാജശ്രീ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബിപിൻ ചന്ദ്രൻ. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്യും.ബെസ്റ്റ് ആക്ടർ, 1983, പാവാട, സൈറ ബാനു എന്നീ ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രമാണിത്. ക്യാറ അഭിനന്ദ് രാമാനുജൻ. സംഗീതം സാം സി.എസ്, കലാ സംവിധാനം നിമേഷ് താനൂർ, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, വസ്ത്രാലങ്കാരം ആശ എം.തോമസ്.