മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.
കാമറാമാന്‍ ഷാംദത് സൈനുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സ്ട്രീറ്റ് ലൈറ്റില്‍ മമ്മൂട്ടി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി എത്തുന്നു എന്നാണ് സൂചന. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഫവാസ് മുഹമ്മദ് ആണ്. മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.