ബി.ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മോഹന്‍ലാലിന്റെ വില്ലന്‍ റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡിലേക്ക്. 30 കോടി ബജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം റെക്കോര്‍ഡ് തുകക്കാണ് വിറ്റു പോയിരിക്കുന്നത്.
50 ലക്ഷം രൂപക്ക് ചിത്രത്തിന്റെ ഓഡിയോ റൈറ്റസ് ജംഗലീ മ്യൂസിക് നേരത്തേ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് മൂന്ന് കോടി രൂപക്കാണ് വിറ്റു പോയത്. സാറ്റലൈറ്റ് ഉള്‍പ്പെടെ 10 കോടി രൂപ ചിത്രം ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞു. മലയാള സിനിമയില്‍ ഇതും റെക്കോര്‍ഡാണ്.
തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്തു പുറത്തിറങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തമിഴ് നടന്‍ വിശാല്‍, തെലുങ്കില്‍നിന്ന് ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.
ഹന്‍സിക, രാശി ഖന്ന, രഞ്ജി പണിക്കര്‍, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.