ചെന്നൈ- ചെന്നൈയില നുങ്കംമ്പാക്കത്തുള്ള ഫഌറ്റില്‍ വച്ച് ചൂതാട്ടം നടത്തിയതിന് പ്രമുഖ തമിഴ് നടന്‍ ഷാം ഉള്‍പ്പടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നടന്റെ ഉടമസ്ഥതയിലുള്ളതാണ് ഫഌറ്റ്. ഇവിടെ നിന്നും ചൂതാട്ടത്തിനുള്ള ടോക്കണുകളും പോലീസ് കണ്ടെടുത്തു. ലോക്ക്ഡൗണ്‍ കാലത്ത് ചൂതാട്ടത്തിനായി രാത്രി ഏറെ വൈകി നിരവധി നടന്മാര്‍ ഇവിടെയെത്താറുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് നടന്മാരെ ആരെയെങ്കിലും പിടികൂടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചൂതാട്ടം നടത്തി പണം നഷ്ടപ്പെട്ട ഒരു പ്രമുഖ നടന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഫഌറ്റില്‍ പരിശോധനയ്ക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.