ആലപ്പുഴ-കോളേജ് കാലത്തെ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഒരുകാലത്ത് മലയാളികളുടെ ചോക്ലേറ്റ് ബോയി ആയിരുന്ന കുഞ്ചാക്കോ ബോബന്‍. ആലപ്പുഴ എസ് ഡി കോളേജിലെ 1997 പഠനകാലത്തെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.കൊമേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ കുഞ്ചാക്കോ ബോബന്‍ കൊമേഴ്‌സ് ഡേയ്ക്ക് പാട്ടുപാടുകയാണ്. സുഹൃത്തുക്കളായ സോണി, വിനീത് എന്നിവര്‍ ഒപ്പമുണ്ട്. അസോസിയേഷന്‍ സെക്രട്ടറിയായതു കൊണ്ട് എന്തും ആകാലോ, അവരുള്ളതു കൊണ്ട് കല്ലേറ് കിട്ടിയില്ല എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി കുഞ്ചാക്കോ ബോബന്‍ എഴുതിയത്.