Sorry, you need to enable JavaScript to visit this website.

മെമ്മറി കാര്‍ഡ് ശുദ്ധീകരിക്കാന്‍ ഈ ആപ്പ് പരീക്ഷിക്കാം

മൊബൈല്‍ ഫോണിലും മറ്റും  തമാശയ്ക്ക് റെക്കോഡ് ചെയ്തു വെച്ച സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമൊക്കെ ഇന്റര്‍നെറ്റില്‍ പരസ്യമാകുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണല്ലോ. ഫോണില്‍ എടുത്ത ഫോട്ടോകളും വീഡിയോകളുമെല്ലാം വെറുതേ ഒന്ന് ഡിലീറ്റ് ചെയ്യുകയോ മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുകയോ ചെയ്തതുകൊണ്ട് അതില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നില്ല. ഫയലുകളുടെ വിവരങ്ങള്‍ അടങ്ങിയ ഇന്‍ഡക്‌സ് മാത്രമാണ് ഇവിടെ പുതുക്കപ്പെടുന്നത്. ഡിലീറ്റ് ചെയ്ത ഫയലുകള്‍ അതുപോലെത്തന്നെ ആ സ്ഥാനത്ത് പുതിയ ഫയലുകള്‍ ഓവര്‍ റൈറ്റ് ചെയ്യുന്നതു വരെ തുടരുന്നു.

 

ഫയലുകള്‍ പൂര്‍ണ്ണമായും ഓവര്‍ റൈറ്റ് ചെയ്താല്‍ മാത്രമേ അവ വീണ്ടെടുക്കാന്‍ കഴിയാതാകൂ. ഇത്തരത്തില്‍ ഫോണുകളില്‍ നിന്നും മെമ്മറി കാര്‍ഡുകളില്‍ നിന്നും ഫയലുകള്‍ എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ധാരാളം സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. നിങ്ങള്‍ മൊബൈല്‍ ഫോണോ മെമ്മറി കാര്‍ഡോ വിശ്വസിച്ച് റിപ്പയര്‍ ചെയ്യാനും മറ്റും നല്‍കുമ്പോഴോ അതുമല്ലെങ്കില്‍ പഴയ മൊബൈല്‍ ഫോണ്‍ വില്‍ക്കുമ്പോഴോ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഫയലുകള്‍ ഒരിക്കലും തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പു വരുത്തണം.

ഇതിനായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നല്ല മൊബൈല്‍ ആപ്പ് ആണ് Shreddit. മെമ്മറി കാര്‍ഡിലെ ഡാറ്റ വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കാന്‍ Eraser  പോലെയുള്ള കംപ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന ധാരാളം സോഫ്റ്റ് വെയറുകളും ലഭ്യമാണ് . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യമുണ്ടെങ്കില്‍ മാത്രം ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുക. തുടരെ തുടരെയുള്ള ഉപയോഗം മെമ്മറി കാര്‍ഡിന്റെ ആയുസ്സ് കുറയ്ക്കും.

 

Latest News