Sorry, you need to enable JavaScript to visit this website.

ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് രോഗമുക്തി;  ബച്ചനും അഭിഷേകും ചികിത്സയില്‍ തുടരും

മുംബൈ- കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കോവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്.എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി.... കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടര്‍ന്നും ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ തുടരും  ശുഭവാര്‍ത്ത പങ്കുവച്ചു കൊണ്ട് അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യ എന്നിവര്‍ കോവിഡ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായത്. അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ജയ ബച്ചന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു
 

Latest News