ശ്രീനഗര്‍- ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശമായി തുടരുംവരെ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. തന്നെ സംബന്ധിച്ചിടത്തോളം ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശമായി തുടരുന്നിടത്തോളം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല.വികലമാക്കപ്പെട്ട ഒരു സഭയില്‍ അംഗമാകാന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ച താന്‍ മറക്കില്ല. അതിനെ കുറിച്ച് താന്‍ പിന്നീട് എഴുതുമെന്നും ജമ്മുകശ്മീരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.