ജയ്പൂര്‍- നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നല്‍കിയ അപേക്ഷ വീണ്ടും തള്ളി ഗവര്‍ണര്‍. സംസ്ഥാന പാര്‍ലമെന്ററി കാര്യവകുപ്പിന് നിയമസഭ ചേരുന്നത് സംബന്ധിച്ച് നല്‍കിയ ഫയലുകള്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തിരിച്ചയച്ചു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാണ് ഗെലോട്ട് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ അദ്ദേഹം അനുമതി നല്‍കിയില്ല. ബിജെപിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ അനുമതി നല്‍കാത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം എന്ത് കാരണമാണ് ആവശ്യം നിരാകരിക്കാന്‍ ഇടയാക്കിയതെന്ന് ഗവര്‍ണര്‍ ഇതുവരെ വ്യക്തമാക്കിയില്ല.