തമന്ന കാമുകി, ലാവണ്യ ഭാര്യ, ഗര്‍ഭിണിയായത് പലതവണ;  വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍ 

ഹൈദരാബാദ്-സമൂഹമാധ്യമങ്ങളില്‍ എന്തും വിളിച്ചു പറയാം എന്ന സ്ഥിതിയിലേക്കാണ് ലോകം ഇന്ന് നീങ്ങുന്നത്. മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ച പറയാനുള്ള ഒരു മീഡിയം ആയി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍. അത് പോലൊരു വിഷയമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവര്‍ക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് ലാവണ്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.തമന്ന തന്റെ കാമുകിയായിരുന്നുവെന്നും ലാവണ്യ ത്രിപാഠിയെ താന്‍ വിവാഹം ചെയ്തുവെന്നുമാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ലാവണ്യ മൂന്ന് തവണ ഗര്‍ഭിണിയായെന്നും അബോര്‍ഷന്‍ ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ലാവണ്യ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മുന്‍പ് സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയില്‍ താനായിരുന്നു നായകന്‍ ആകേണ്ടിയിരുന്നത് എന്നും എന്നാല്‍ പ്രഭാസ് തന്റെ സ്വാധീനം ഉപയോഗിച്ച് വേഷം തട്ടിയെടുത്തുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
 

Latest News