Sorry, you need to enable JavaScript to visit this website.

ടെക്‌സസില്‍ 'ഹന്ന' വീശിയടിക്കുന്നു; ജാഗ്രതാ നിര്‍ദേശം നല്‍കി

ടെക്‌സസ്- അമേരിക്കയിലെ ടെക്‌സസില്‍ ഹന്ന ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നു. സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് 32 കൗണ്ടികളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.നിലവില്‍ കോര്‍പ്പസ് ക്രിസ്റ്റി, ബ്രൗണ്‍സ്വില്ലാ മേഖലകളിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കുന്നത്. ഇവിടങ്ങളില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. അതേസമയം, ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

Latest News