Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധം;  ഷര്‍ജില്‍ ഇമാമിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂദല്‍ഹി-പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിലാണ് ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തില്‍ ഷര്‍ജില്‍ ഇമാം പ്രവര്‍ത്തിച്ചു എന്നാണ് കുറ്റപത്രത്തിലെ ആരോപണം. കൊവിഡ് ബാധിതന്‍ ആയ ഷര്‍ജില്‍ ഇമാം നിലവില്‍ ഗുവാഹതി സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീന്‍ ബാഗില്‍ വച്ച് സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷര്‍ജീലിന് എതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റില്‍ ആയ ഷര്‍ജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു.
 

Latest News