Sorry, you need to enable JavaScript to visit this website.

പരസ്യവരുമാനം ഇടിഞ്ഞു; സബ്‌സ്‌ക്രിപ്ഷന്‍  മോഡല്‍ കൊണ്ടുവരാന്‍ ട്വിറ്റര്‍

ന്യൂയോര്‍ക്ക്- പരസ്യവരുമാനത്തില്‍ വലിയ ഇടിവുണ്ടായതോടെ സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ട് ട്വിറ്റര്‍. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരുമാനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഈ വര്‍ഷം പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാവുമെന്ന് ഡോര്‍സി പറഞ്ഞു.ട്വിറ്ററിലെ ചില കാര്യങ്ങള്‍ക്ക് പണം നല്‍കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടാനാണ് ഉദ്ദേശിക്കുന്നത്. വരുമാന സ്രോതസുകള്‍ വൈവിധ്യവത്കരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും അതിനുള്ള ശ്രമങ്ങള്‍ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.ട്വിറ്ററിലെ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനെ പറ്റി അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.െ്രെഗഫണ്‍ എന്ന കോഡ് നാമത്തില്‍ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി ട്വിറ്റര്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത. പുതിയ വരുമാന രീതികളെന്തെങ്കിലും ഉറപ്പുവരുത്തിയാല്‍ അത് പരസ്യ വരുമാനത്തിനോടൊപ്പം അധിക നേട്ടമാവുമെന്ന് കമ്പനി വിലയിരുത്തുന്നു.
 

Latest News