മോസ്‌കോ- കോവിഡിനുശേഷമുള്ള ലോകത്ത് ഓഫീസുകള്‍ക്ക് പുതിയ രൂപവും ഭാവവും കൈവരുമെന്ന കണക്കുകൂട്ടലുകള്‍ യാഥാര്‍ഥ്യമാക്കി റഷ്യയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ റോബോട്ടുകള്‍ ജോലി തുടങ്ങി.
റഷ്യന്‍ തലസ്ഥാനത്തുനിന്ന് 1100 കി.മീ അകലെയുള്ള പെര്‍മില്‍ റഷ്യന്‍ വനിതയെന്നു തോന്നിപ്പിക്കുന്ന റോബോട്ടാണ് പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നത്.
കോവിഡാനന്തര ലോകത്ത് തൊഴില്‍ മേഖലയില്‍ ആളുകള്‍ നേരിടാനിരിക്കുന്ന വെല്ലുവിളിയുടെ ഉദാഹരണമാണിത്.
കൃത്രിമ തൊലിക്കു കീഴില്‍ നിര്‍മിത ബുദ്ധി നിയന്ത്രിക്കുന്ന ഈ റോബോട്ട് ഉദ്യോഗസ്ഥയുടെ മുഖത്ത് 600 ലേറെ ഭാവങ്ങള്‍ വരുത്താന്‍ കഴിയും.