ന്യൂദല്‍ഹി- കിഴക്കന്‍ ഡല്‍ഹിയിലെ ഷാക്കാര്പൂരില് ക്വട്ടേഷന്‍ സംഘം നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.കുട്ടിയുടെ അച്ഛന്റെ അനിയനാണ് തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പ്രതികരിച്ചു. അമ്മയുടെ സമയോചിതമായ ഇടപെടലില്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്.