വാഷിംഗ്ടണ്‍- ഉത്തര കൊറിയയുമായി കഴിഞ്ഞ 25 വര്‍ഷമായി ഉണ്ടാക്കിയ കരാറുകളെല്ലാം പരാജയപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസ് മാധ്യസ്ഥരെ അവര്‍ വിഡ്ഢികളാക്കുകയായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.
ഇനി ഒറ്റക്കാര്യമേ പ്രവര്‍ത്തിക്കുകയുള്ളൂ- യുദ്ധത്തിലേക്കുള്ള സൂചനയായി ട്രംപ് വ്യക്തമാക്കി.
പ്രസിഡന്റുമാരും ഭരണകൂടങ്ങളും 25 വര്‍ഷമായി ഉത്തര കൊറിയയുമായി സംസാരിക്കുന്നു. കരാറുകളുണ്ടാക്കുകയും അവര്‍ക്ക് വന്‍ തുകകള്‍ നല്‍കുകയും ചെയ്തു. മഷി ഉണങ്ങുന്നതിനു മുമ്പ് കരാറുകളെല്ലാം ലംഘിക്കപ്പെട്ടു. യു.എസ് മാധ്യസ്ഥരെ വിഡ്ഢികാളാക്കി. ക്ഷമിക്കണം. ഇനി ഒറ്റ മാര്‍ഗമേയുള്ളൂ-പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.