ജയ്പൂര്‍-രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് വിശ്വാസം തെളിയിക്കും. സര്‍ക്കാരിനെ കൈവിട്ട ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ വീണ്ടും സര്‍ക്കാരിന് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കണ്ടത്. വരുന്ന ആഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ഗെലോട്ട് ഗവര്‍ണറെ അറിയിച്ചു.
സ്പീക്കര്‍ അയച്ച അയോഗ്യത നോട്ടീസില്‍ സച്ചിന് പൈലറ്റ് നല്കിയ ഹരജി രാജസ്ഥാന് ഹൈക്കോടതി ചൊവ്വാഴ്ച്ചയ്ക്ക് മുമ്പ് പരിഗണിക്കും. അതുകൊണ്ട് ചൊവ്വാഴ്ച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇക്കാര്യം പരിഗണിക്കുക. സച്ചിന് പൈലറ്റിന് മുപ്പത് എംഎല്‍എമാരുണ്ടെന്ന് വിമത ക്യാമ്പ് അവകാശപ്പെട്ടിരുന്നു.ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇത് മതിയാകും. അതേസമയം തനിക്ക് 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഗെലോട്ട് അവകാശപ്പെടുന്നു.