ചെന്നൈ- നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിശോധന നടത്തി. ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നു സ്‌റ്റേഷനിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തി തിരച്ചില്‍ നടത്തിയത്. വില്ലുപുരം ജില്ലയില്‍ നിന്നാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ അജ്ഞാത ബോംബ് ഭീഷണിയെത്തുടര്‍ന്നു നടന്‍മാരായ രജനീകാന്തിന്റെയും വിജയ്യുടെയും വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു. വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയായിരുന്നു അന്നു പോലീസ് പിടിയിലായത്.