മുംബൈ- കോവിഡ് ബാധിച്ചതിനെ തുടർന്ന് മുൻ ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നാണ് ഐശ്വര്യയെ മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്. ഐശ്വര്യക്കും മകൾ ആരാധ്യക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഹോം ക്വാറന്റൈനിലായിരുന്നു. ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ എന്നിവർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ജൂലൈ 11 മുതൽ മുംബൈ നാനാവതി ആശുപത്രിയിലാണ്.