തിരുവനന്തപുരം- ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായായി. വിഷ്ണു ആണ് വരന്‍. ജൂണ്‍ 5 ന് നടക്കേണ്ട വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ നീട്ടി വച്ചതായിരുന്നു. ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്.തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് മീര ബിരുദമെടുത്തതിന് ശേഷമാണ് മീര ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ്. ഏതാനും ഹ്രസ്വചിത്രങ്ങളിലും മീര വേഷമിട്ടിട്ടുണ്ട്. കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ അവതാരകയയത്തോടുകൂടിയാണ് കൂടുതല്‍ ജനശ്രദ്ധ നേടിയത്