Sorry, you need to enable JavaScript to visit this website.

കോവിഡ് ചികിത്സാ ചെലവ്  നേരിടാൻ ഇൻഷുറൻസ്

കോവിഡ് ചികിൽസയുടെ ചെലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതികൾ ഇന്ത്യയിൽ നിലവിൽ വന്നു. കൊറോണ കവച്, കൊറോണ രക്ഷക് എന്നീ പേരുകളിലുള്ള പോളിസികളാണ് ജനറൽ ഇൻഷുറൻസ് കമ്പനികൾ പുറത്തിറക്കിയിട്ടുള്ളത്. കോവിഡ്19 ചികിൽസയ്ക്കു വേണ്ടി മാത്രമുള്ള ഹ്രസ്വകാല പോളിസികളാണ് ഇവ. സർക്കാർ സംവിധാനമായ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ (ഐആർഡിഎ) നിർദേശപ്രകാരമാണിത്. 


പ്രീമിയം തുകയിലും നടപടികളിലും വ്യത്യസ്ത കമ്പനികൾക്ക് വ്യത്യസ്ത രീതിയാണെങ്കിലും പേരുകളുടെയും സംരക്ഷണത്തുകയുടെയും പൊതു വ്യവസ്ഥകളുടെയും കാര്യത്തിൽ വ്യത്യാസമില്ല. 
കൊറോണ കവച് നഷ്ടപരിഹാര രീതിയിലുള്ളതും കൊറോണ രക്ഷക് ബെനിഫിറ്റ് പോളിസിയുമാണ്. എത്രയാണോ ചികിൽസച്ചെലവ് അത്രയും തുക (സം ഇൻഷ്വേഡ്)  ലഭിക്കുന്നതാണ് കൊറോണ കവച്. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരണം വന്നാൽ ഇൻഷുറൻസ് തുക ഒറ്റത്തവണയായി പോളിസിയുടമയ്ക്കു ലഭിക്കുന്നതാണ് രക്ഷക് പോളിസി. വ്യക്തിഗതമായോ കുടുംബം എന്ന നിലയിൽ ഫ്‌ലോട്ടർ രീതിയിലോ രണ്ടു പോളിസികളും എടുക്കാം. 105 ദിവസം, 195 ദിവസം, 285 ദിവസം എന്നീ കാലാവധികളിലാണ് പോളിസി ലഭിക്കുക. മിനിമം പരിരക്ഷത്തുക (സം ഇൻഷ്വേർഡ്) 50,000 രൂപയാണ്. 


കൊറോണ കവച് പോളിസിയിൽ പരമാവധി തുക 5 ലക്ഷം രൂപ. രക്ഷകിൽ പരമാവധി 2.5 ലക്ഷം രൂപയാണ് ലഭിക്കുക. 50,000 ന്റെ ഗുണിതങ്ങളായി തുക തെരഞ്ഞെടുക്കാം.
പദ്ധതികളിൽ ചേരാനുള്ള പ്രായം 18-65 ആണ്. പ്രീമിയം ഒറ്റത്തവണ. രണ്ടു പോളിസികൾക്കും 15 ദിവസം കാത്തിരിപ്പു കാലമുണ്ട്. പോളിസിയെടുത്ത് 15 ദിവസത്തിനുള്ളിൽ രോഗബാധയുണ്ടായാൽ പരിരക്ഷ ഉണ്ടാവില്ല.
സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്റ്റ് ഫലമേ പരിഗണിക്കൂ, കിടത്തി ചികിൽസയ്ക്കു മാത്രമാണ് പരിരക്ഷ. യാത്രാവിലക്കുള്ള രാജ്യങ്ങളിലേക്ക് പോകരുത് തുടങ്ങിയ വ്യവസ്ഥകൾ ബാധകമാണ്. കവർ ചെയ്യപ്പെടും. അലോപ്പതിക്കു പുറമേ ആയുർവേദ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയ ആയുഷ് ചികിൽസാ രീതികൾക്കും ഇൻഷുറൻസ് ലഭിക്കും. ഓരോ ഇൻഷുറൻസ് തുകക്കും കാലാവധിക്കുമുള്ള പ്രീമിയം വിവിധ പ്രായക്കാർക്ക് വ്യത്യസതമായിരിക്കും. 

Latest News