മുംബൈ- കോവിഡ് 19 ബാധിച്ചുവെന്ന പ്രചാരണം നിഷേധിച്ച് ബോളിവുഡ് താരം ഹേമാമാലിനി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് ചികിത്സ തേടിയതിന് പിന്നാലെയാണ് ഹേമാമാലിന്ക്ക് കോവിഡാണെന്ന രീതിയില്‍ പ്രചാരണം നടന്നത്. തനിക്ക് അസുഖങ്ങള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും ഹേമാമാലിനി ട്വിറ്ററില്‍ വിശദമാക്കി. തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും, ഭഗവാന്‍ കൃഷ്ണന്റെ കരുണയാല്‍ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ അമ്മയ്ക്ക് അസുഖമില്ലെന്നും കോവിഡ് ബാധിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും ഹേമാമാലിനിയുടെ മകള്‍ ഇഷ ഡിയോള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളോട് പ്രതികരിക്കരുതെന്നും ഇഷ ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും ഇഷ വിശദമാക്കി.