മുംബൈ- നടൻ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെ ആന്റിജൻ പരിശോധന ഫലം നേരത്തെ നെഗറ്റീവായിരുന്നു. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് അഞ്ചാം ദിവസമാണെന്നും ഇതുവരെ കുഴപ്പമില്ലെന്നും ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് പറഞ്ഞു.