ലഖ്നൗ-യുപി പോലിസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ വികാസ് ദുബെ ഇന്ന് പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.ഇന്നലെ പിടികൂടിയ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലിസിന് നേരെ വെടിയുതിര്‍ത്തതായും ഇതേതുടര്‍ന്ന് ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്നുമാണ് പോലിസ് അറിയിച്ചത്.
എന്നാല്‍ ദ ഹിന്ദുവിന്റെ ദല്‍ഹി റിപ്പോര്‍ട്ടര്‍ സൗരഭ് ത്രിവേദി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ പോലിസിന്റെ വാദം പൊളിക്കുന്നു.വികാസ് ദുബെയെ ടാറ്റാ സഫാരിയില്‍ പോലിസ് കൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.ടോള്‍പ്ലാസയിലൂടെ വാഹനം കടന്നുപോകുമ്പോള്‍ ദൃശ്യങ്ങള്‍ റോഡരികില്‍ നിന്ന് പകര്‍ത്തുന്നവരെ കാണാം. നിമിഷങ്ങള്‍ക്കകം ദുബെയെ കൊണ്ടുപോയ വാഹനം മഹീന്ദ്ര ടിയുവിയായി മാറിയെന്ന് സൗരഭ് ട്വീറ്റ് ചെയ്യുന്നു.
Few minutes before #vikasDubeyEncounter in #Kanpur , he was seen travelling in Tata Safari car but after few minutes the car gets changed to TUV 300. #UPPolice thoda toh smart bano. pic.twitter.com/xnxejkKOt5
— Saurabh Trivedi (@saurabh3vedi) July 10, 2020