ന്യൂദല്‍ഹി-സ്വപ്‌ന സുരേഷിന്റെ സ്വര്‍ണക്കടത്തില്‍ എംബസിക്കോ, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്ന് വ്യക്തമാക്കി യു.എ.ഇ എംബസി. നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു. നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും യു.എ.ഇ അംബാസിഡര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും യു.എ.ഇ അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം നടപടികളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നും ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതല്‍ വിവരം തേടാന്‍ ശ്രമിക്കുകയാണെന്നും കേസില്‍ ഉള്‍പ്പെട്ടത് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണെന്നും അംബാസിഡര്‍ അറിയിച്ചു. യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ പാഴ്‌സലായി കടത്തിയ 30 കിലോ സ്വര്‍ണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നടത്തിയ പരിശോധനയില്‍ ബാഗേജില്‍ പല പെട്ടികളിലായി കടത്തിയ 14 കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണു പിടികൂടിയത്. കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംസ്ഥാനത്തെ ആദ്യ സംഭവമാണിത്.