കൊച്ചി-സിനിമയിലെ വ്യാജ കാസ്റ്റിങ്ങിനെതിരെ ഹ്രസ്വചിത്രത്തിലുടെ ബോധവല്‍ക്കരണം നടത്തി ഫെഫ്ക. അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ ജോമോന്‍ ടി. ജോണാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ഹ്രസ്വചിത്രം ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനാണ് ഈ വിഡിയോ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.