Sorry, you need to enable JavaScript to visit this website.

2.89 ലക്ഷം മുടക്കി സ്വര്‍ണ മാസ്‌ക് നിര്‍മ്മിച്ച് പൂനെ സ്വദേശി 

പൂനെ-കൊറോണ  വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.  ഇതിന് പിന്നാലെ വിവിധ തരത്തിലുള്ള മാസ്‌കുകളാണ് വിപണിയില്‍ ലഭ്യമാകുന്നത്.  കുഞ്ഞുങ്ങളെ കുപ്പിയിലാക്കാന്‍ കാര്‍ട്ടൂണ്‍ സ്‌പെഷ്യല്‍ മാസ്‌ക് വരെ ഇപ്പോള്‍ ദല്‍ഹിയിലെ വിപണിയില്‍ ലഭ്യമാണ്.  എന്നാല്‍ ഇപ്പോഴിതാ  വ്യത്യസ്തമായ  ഒരു മാസ്‌ക് ആണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.  2.89 ലക്ഷം മുടക്കി സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയ മാസ്‌ക് ആണിത്.  പൂനെ സ്വദേശിയായ ശങ്കര്‍ കുരഡേ എന്നയാളാണ് ഈ സ്വര്‍ണ്ണ മാസ്‌ക് ഉണ്ടാക്കിയത്. ഈ മാസ്‌ക് വളരെ കനം കുറഞ്ഞ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളും ഇട്ടിട്ടുണ്ട്. ഈ വാര്‍ത്ത പുറത്തുവിട്ടത്  വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ്. വാര്‍ത്തയില്‍ സ്വര്‍ണമാസ്‌ക് ധരിച്ച് നിര്‍ക്കുന്ന ശങ്കറിന്റെ ചിത്രങ്ങളും പുറത്തുവിട്ടത്. ഈ മാസ്‌ക് വെച്ചത് കൊണ്ട് കൊറോണയെ തടയാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ശങ്കര്‍ പറഞ്ഞതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ സ്വര്‍ണമാസ്‌ക് ചര്‍ച്ചയായിരിക്കുകയാണ്.  
 

Latest News