ന്യൂദല്‍ഹി- ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കും. 'കോവാക്‌സിന്‍'എന്ന പേരില്‍ പുറത്തിറക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചത് ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ ലിമിറ്റഡും ചേര്‍ന്നാണ്. ക്ലിനിക്കല്‍ ട്രയലിനായി പന്ത്രണ്ടോളം സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ ഉന്നതതല മെഡിക്കല്‍ റിസര്‍ച്ച് ബോഡി അറിയിച്ചു.
സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിരീക്ഷിക്കുന്ന 'മുന്‍ഗണനാ പദ്ധതി' ആയതിനാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ സ്ഥാപനങ്ങളോട് ഐസിഎംആര്‍ നിര്‍ദേശിച്ചിട്ടുണ്ട്.പൂനെയിലെ ഐസിഎംആര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത സാര്‍സ്-കോവ്-2 ല്‍ നിന്നാണ് ഈ വാക്‌സിന്‍ ഉണ്ടായത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് വാക്‌സിന്‍ പുറത്തിറക്കാനാണ് ആലോചനയെന്ന് ഐസിഎംആര്‍ അറിയിച്ചു.