പല്‍ഘര്‍- മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മുങ്ങിമരിച്ച അഞ്ച് യുവാക്കളെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്ന ജവാഹര്‍ പ്രദേശത്തെ വെള്ളച്ചാട്ടത്തിനു താഴെയുള്ള കുളത്തില്‍ ഇവര്‍ മുങ്ങി മരിച്ചത്. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിട്ടും 13 പേരടങ്ങുന്ന സംഘം ജവാഹര്‍ പട്ടണത്തിനു സമീപത്തെ കല്മാന്ദ്വി വെള്ളച്ചാട്ടം കാണാനെത്തിയതെന്ന് പോലീസ് പറഞ്ഞു. നിമേഷ് പട്ടേല്‍ (30), ജോഹ് ഭോയര്‍ (21), പ്രതമേഷ് ചവാന് (18), ദേവേന്ദ്ര വാഗ് (24) ദേവന്ദ്ര ഫാല്ടാങ്കര് (21) എന്നിവരാണ് മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേര് വീണപ്പോള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റുള്ളവരെന്ന് പോലീസ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിരുന്നു.