Sorry, you need to enable JavaScript to visit this website.

കോവിഡിനെ പിടിച്ചുകെട്ടി; തിളങ്ങുന്ന വിജയമെന്ന് കിം ജോങ് ഉന്‍

സിയോള്‍ - കൊറോണ വൈറസിന്റെ രാജ്യത്തേക്കുള്ള കടന്നുകയറ്റം തടയാന്‍ ഉത്തര കൊറിയക്ക് കഴിഞ്ഞുവെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെട്ടത്.

ലോകമെമ്പാടും ഉയര്‍ന്നുവന്ന ആരോഗ്യ പ്രതിസന്ധികള്‍ക്കിടയിലും മാരകമായ വൈറസിന്റെ കടന്നുകയറ്റം ഞങ്ങള്‍ പൂര്‍ണമായും തടഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരായ  സാഹചര്യം നിലനിര്‍ത്താന്‍ സാധിക്കുന്നുമുണ്ട്.  ഇത് ഒരു തിളക്കമാര്‍ന്ന വിജയമാണെന്നും  കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി  കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

പകര്‍ച്ചവ്യാധിക്കെതിരായ നടപടികളില്‍ അലംഭാവം പാടില്ലെന്നും പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. ഒരു കോടി കോവിഡ് കേസുകളും അഞ്ച് ലക്ഷം മരണങ്ങളുമായി ലോകം മഹാമാരിക്കെതിരെ പോരാട്ടം തുടരുകയാണ്.

ഉത്തര കൊറയിയില്‍ സ്‌കൂളുള്‍ തുറന്നിട്ടുണ്ടെങ്കിലും ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.

 

 

Latest News