ന്യൂദല്‍ഹി- ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ടിക് ടോക് അടക്കമുള്ള ചൈനീസ് ഭീമന്‍ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടി വെറും ആപ്പ് നിരോധനത്തില്‍ നില്‍ക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. എയര്‍ കണ്ടീഷണര്‍,ടിവി അടക്കമുള്ള പന്ത്രണ്ടില്‍പരം ഉല്‍പ്പന്നങ്ങളുടെ പാട്‌സുകളുടെ ഇറക്കുമതി സര്‍ക്കാര്‍ നിയന്ത്രിച്ചേക്കുമെന്നാണ് വിവരം. ചൈനയില്‍ നിന്നുള്ള ഇത്തരം ഉല്‍പ്പന്നങ്ങളെ അവഗണിക്കലാണ് ലക്ഷ്യം.രാജ്യത്ത് എല്ലാവിധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനവും ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
പന്ത്രണ്ടോളം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പക്കാനാണ് ഇറക്കുമതി നിയന്ത്രണത്തിന് ഒരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.സ്‌പോര്‍ട്‌സ് എക്യുപ്‌മെന്റ്‌സ്,ടിവി,സോളാര്‍ ഉപകരണങ്ങള്‍,ഇലക്ട്രിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നവയുടെ ഇറക്കുമതി നിയന്ത്രണമാണ് ഉണ്ടാകുക. ഉരുളക്കിഴങ്ങ്,ഓറഞ്ച് കൃഷിയ്ക്ക് പ്രോത്സാഹനം നല്‍കാനും തീരുമാനമുണ്ട്.
ലിഥിയം അയണ്‍ ബാറ്ററി, ആന്റിബയോട്ടിക്, പെട്രോകെമിക്കല്‍സ്, വാഹനങ്ങളുടെ പാട്‌സ്, കളിപ്പാട്ടങ്ങള്‍,സ്റ്റീല്‍,പാദരക്ഷ എന്നിവയുടെ ഉല്‍പ്പാദനത്തിന് പ്രാദേശികമായി പ്രോത്സാഹനം നല്‍കാനും സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. ഇതിനൊക്കെ പുറമേ ചൈനയ്ക്കുള്ള കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കു,സാങ്കേതിക മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുക എന്നിവയിലൂടെയും ചൈനീസ് ഇറക്കുമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.