ന്യൂദല്‍ഹി- തുടര്‍ച്ചയായ ഇരുപത്തിയൊന്നാം ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. പെട്രോളിന് 25 പൈസയും ഡീസലിന് 21 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 80.38 രൂപയായും ഡീസലിന് 80.40 രൂപയായും ഉയര്‍ന്നു.
മൂന്നാഴ്ചക്കിടെ പെട്രോള്‍ വില 9.12 രൂപയും ഡീസല്‍ വില 11.01 രൂപയുമാണ് കൂട്ടിയത്. വാറ്റ് കൂടി ചേരുമ്പോള്‍ സംസ്ഥാനങ്ങളില്‍ ഈ നിരക്ക് വ്യത്യസ്തമായിരിക്കും.