മുംബൈ- മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 5,024 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 175 പേര്‍ കൂടി വൈറസ്ബാധ മൂലം മരിച്ചു. സംസ്ഥാനത്ത് നിലവില്‍ 65829 കോവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗുജറാത്തും തമിഴ്‌നാടും മുന്‍പന്തിയിലാണ്. തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 3500 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 46 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.