ന്യൂദല്‍ഹി- സത്യം തുറന്നുപറയുന്നതിന് യുപി സര്‍ക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയാല്‍ വിലപോവില്ലെന്ന് പ്രിയങ്ക ഗാന്ധി. 'ഞാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്. താന്‍ സത്യം തുറന്നുപറയും. തന്നെ ഭീഷണിപ്പെടുത്തി യുപി സര്‍ക്കാര്‍ വെറുതെ സമയം കളയണ്ട' എന്നാണ് പ്രിയങ്കാഗാന്ധി പറഞ്ഞത്. കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ ഗര്‍ഭിണികള്‍ അടക്കം 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബാലാവകാശ കമ്മീഷന്‍ പ്രിയങ്കക്ക് നോട്ടീസ് അയച്ചിരുന്നു.
പൊതുസേവകയെന്ന നിലയില്‍ തന്റെ കടമ ഉത്തര്‍പ്രദേശിലെ ജനങ്ങളോടാണ്. അവരുടെ മുമ്പില്‍ തുറന്നുകാട്ടുന്നതും ഈ കടമയുടെ ഭാഗമാണ്. സര്‍ക്കാരിന് വേണ്ടി വ്യാജപ്രചരണം നടത്തുകയല്ല വേണ്ടത്. വിവിധ വകുപ്പുകളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തി യുപി സര്‍ക്കാര്‍ സമയം പാഴാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.അവര്‍ക്ക് വേണ്ടത് അവര്‍ ചെയ്യട്ടെ. എന്നിരുന്നാലും താന്‍ സത്യം എപ്പോഴും തുറന്നുപറയും.താന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണെന്നും പ്രിയങ്ക വ്യക്തമാക്കി.ആഗ്രയില്‍ കോവിഡ് മരണങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ന്നതിനെ കുറിച്ചും സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിനെയും പ്രിയങ്ക വിമര്‍ശിച്ചിരുന്നു. ഇതൊക്കെ ആദിത്യനാഥ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.