ന്യൂദല്‍ഹി- കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച് ലോക്ഡൗണ്‍ കാരണം പാകിസ്ഥാനില്‍ കുടുങ്ങിയ 748 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആരംഭിച്ചതായും രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും വിദേശ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് (ഐസിപി) വഴിയാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായും സംസ്ഥാന സര്‍ക്കാരുകളുമായും ഏകോപനം നടത്തിയാണ് ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നതെന്ന് വിദേശ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.