മുംബൈ-ബോളിവുഡ് സുന്ദരി കരിഷ്മ കപൂറിന്റെ നാല്‍പ്പത്തിയാറാം ജന്മദിനത്തില്‍ ആശംസകളുമായി നടിയും സഹോദരിയുമായ കരീന കപൂര്‍. കരിഷ്മയ്ക്ക് സ്‌നേഹത്തില്‍ ചാലിച്ച പിറന്നാളാശംസയാണ് കരീന കുറിച്ചത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് കരീന പിറന്നാളാശംസ പോസ്റ്റ് ചെയ്തത്. കരിഷ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും കരിഷ്മയുടെ ഹിറ്റ് ചിത്രങ്ങളായ രാജാ ഹിന്ദുസ്ഥാനി, ദില്‍ തോ പാഗല്‍ ഹേ തുടങ്ങിയവയില്‍ നിന്നുള്ള ചിത്രങ്ങളുമൊക്കെ കോര്‍ത്തിണക്കി വീഡിയോ രൂപത്തിലാണ് കരീന ആശംസയറിയിച്ചിരിക്കുന്നത്. ഒപ്പം മനോഹരമായൊരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.'ഏറ്റവും വിശുദ്ധമായ, വിലപിടിപ്പുള്ള സ്‌നേഹം.. എന്റെ സഹോദരി, മറ്റൊരമ്മ, ആത്മാര്‍ഥ സുഹൃത്ത്.. പിറന്നാളാശംസകള്‍ ലോലോ രാവിലെകളിലെ നമ്മുടെ ഫോണ്‍ ചാറ്റുകള്‍ എന്നെന്നേക്കുമായി നിലനില്‍ക്കട്ടെ' കരീന കുറിച്ചു.ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധി പേരാണ് താരത്തിന് പിറന്നാളാശംസകളുമായി രംഗത്തെത്തിയത്.