ഹൂഗ്ലി- പശ്ചിമ ബംഗാളില്‍ ഹൂഗ്ലി ജില്ലയിലെ സേറാംപൂരില്‍ സായുധ സംഘം നഴ്‌സിംഗ് ഹോം തകര്‍ത്തു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.
ചികിത്സിക്കാനായി സഹപ്രവര്‍ത്തകനെ കൊണ്ടുവന്ന സംഘമാണ് ആശുപത്രി കൈയേറിയത്. ചികിത്സ തുടങ്ങുന്നതിനു മുമ്പ് രേഖകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സാധ്യമല്ലെന്നായിരുന്നു സംഘത്തിന്റെ മറുപടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് നഴ്‌സിംഗ് ഹോമില്‍ ആക്രമണം നടത്തുകയായിരുന്നു. ഐ.സി.യുവില്‍ തോക്കു ചൂണ്ടി രോഗിയെ ചികിത്സിക്കാന്‍ ആവശ്യപ്പെട്ട 12 പേരടങ്ങുന്ന സംഘം പോലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടു.