വാഷിംഗ്ടണ്‍- സാങ്കേതിക രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ഹ്വാവെയുടെ നിയന്ത്രണം ചൈനീസ് സൈന്യത്തിനാണെന്ന് കണ്ടെത്തിയതായി യു.എസ് പ്രതിരോധ വകുപ്പ്.
ഇതു സംബന്ധിച്ച രേഖ ട്രംപ് ഭരണകൂടം കോണ്‍ഗ്രസിനയച്ചു. ഹ്വാവെയടക്കം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പിന്തുണയുള്ള 20 കമ്പനികളുടെ പേരുകള്‍ പട്ടകയില്‍ ഉള്‍പ്പെടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹ്വാവെക്കും ആക്‌സിയോസിനും പുറമെ ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ്, ചൈന ടെലികമ്മ്യൂണിക്കോഷന്‍, ഹിക് വിഷന്‍ ഡിജിറ്റല്‍ ടെക്‌നോളജി എന്നിവയും ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആണെന്നാണ് യു.എസ് ഭരണകൂടം സ്ഥരീകരിച്ചിരിക്കുന്നത്.
അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്നതിനും കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ഉപരോധം ഏര്‍പ്പെടുത്തുന്നതിനും പ്രസിഡന്റിന് വഴിയൊരുക്കുന്നതാണ് പെന്റഗണ്‍ രേഖ.