Sorry, you need to enable JavaScript to visit this website.

ഹജിന് പണമടച്ചവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് മന്ത്രി

ന്യൂദല്‍ഹി- വിദേശത്തുനിന്നുള്ളവര്‍ക്ക് ഈ വര്‍ഷം ഹജിനു അനുവാദമില്ലാത്തതിനാല്‍ ഇന്ത്യയില്‍നിന്ന്  തീര്‍ഥടകരെ അയക്കില്ലെന്നും മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.

ഈ വര്‍ഷം തീര്‍ഥാടകരെ അയക്കരുതെന്ന് സൗദി ഹജ് മന്ത്രി ടെലിഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ഹജിന് അപേക്ഷിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം തിരികെ നിക്ഷേപിക്കുകയെന്ന് മന്ത്രി അറിയിച്ചു. 2.3 ലക്ഷത്തിലധികം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് ഹജിന് അപേക്ഷിച്ചിട്ടുള്ളത്.
സൗദിക്കകത്തുള്ള  പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് ഇത്തവണത്തെ ഹജ് കര്‍മം നടത്താനാണ്  സൗദി ഹജ് മന്ത്രാലയത്തിന്റെ തീരുമാനം.

 

Latest News