ആലുവ-യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ക്രോസ്‌വിസ്താരം ആരംഭിച്ചു. ആക്രമിക്കപ്പെട്ട നടിയെയാണ് ഇന്നലെ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ ക്രോസ്‌വിസ്താരം നടത്തിയത്. എട്ടാം പ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് അരമണിക്കൂര്‍ ക്രോസ് വിസ്താരം നടത്തിയത്. ഇന്നു വൈകിട്ടു വരെ രാമന്‍പിള്ളയുടെ വിസ്താരം തുടര്‍ന്നു. . മറ്റന്നാള്‍ അഞ്ചും ആറും പ്രതികളുടെ ക്രോസ് വിസ്താരം നടത്തും. കേസിലെ ഒന്നാം സാക്ഷിയാണ് അക്രമത്തിനിരയായ നടി. തങ്ങള്‍ വണ്ടിയില്‍ കയറിയത് ശരിയാണെന്നും എന്നാല്‍ സംഭവം കണ്ടതോടെ വണ്ടിയില്‍ നിന്നിറങ്ങി പോവുകയായിരുന്നുവെന്നുമാണു പ്രതി വിജീഷിന്റെ നിലപാട്.കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രതികള്‍ ആരും കോടതിയില്‍ എത്തിയിരുന്നില്ല. അതിനിടെ നിലവില്‍ കേസ് വിചാരണ നടത്തുന്ന ജഡ്ജി ഹണി.എം.വര്‍ഗീസ് അടുത്തയാഴ്ച കോഴിക്കോട്ടേക്ക് സ്ഥലം മാറിപ്പോവും. സ്ഥലംമാറ്റം പിന്‍വലിച്ചുള്ള ഒരു ഉത്തരവും ഇതുവരെ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിട്ടില്ല. കേസ് നടത്താനായി പുതിയ ജഡ്ജിയെ നിയമിച്ചിട്ടുമില്ല. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.