Sorry, you need to enable JavaScript to visit this website.

നല്ലൊരാളെ കണ്ടെത്തിയാല്‍ വിവാഹം  നടക്കും - ലക്ഷ്മി ഗോപാലസ്വാമി

നാട്യമംഗലം-മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നര്‍ത്തകികൂടിയായ ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ ലക്ഷ്മിയുടെ അവസാനം ഇറങ്ങിയ ചിത്രം അരുവിയിലും അവര്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ലക്ഷ്മി തന്റെ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ തുറന്നു പറയുന്നു.മലയാളത്തിന്റെ ദത്തുപുത്രിയായാണ് പലരും എന്നെ കാണുന്നത്. സിനിമയെപ്പോലെ തന്നെ ക്ലാസിക്കല്‍ ഡാന്‍സും എനിക്ക് പ്രിയപ്പെട്ടതാണ്. എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കും. സ്‌നേഹം കൊണ്ട് ചോദിക്കുന്നതാണ്. സത്യം പറഞ്ഞാല്‍ അതിനെനിക്ക് ഉത്തരമില്ല. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരാളെ കണ്ടെത്തിയാല്‍ നടക്കും. നമുക്ക് നോക്കാം. എപ്പോഴും ആക്ടീവായിരിക്കാന്‍ കഴിയുന്നതാണ് മലയാളികളുടെ ഏറ്റവും വലിയ ഗുണം. മടിയുള്ളൊരു മലയാളിയെ ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് മലയാളികള്‍ ഇത്രയും ജോലി ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. സാമൂഹിക ഐക്യത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്.സിനിമയിലെത്തി അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെ ഈ ചോദ്യം ഉയര്‍ന്നിരുന്നു. എല്ലാവരും ചോദിക്കും സെലക്ടീവാണോയെന്ന്. പക്ഷേ, അത്രയ്ക്ക് റോളുകളൊന്നും എന്നെത്തേടി വരുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചു. സ്വാതന്ത്ര്യ സമരമാണ് പശ്ചാത്തലം. ബിഗ് ബജറ്റ് സിനിമയാണ്. ഏറെ പ്രതീക്ഷയുണ്ട്. അരുവി പോലെയുള്ള സിനിമകളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശക്തമായ ഉപകരണമാണ് സിനിമ. അതാണ് അരുവി ഉപയോഗപ്പെടുത്തിയത്.
സംവിധായകന്‍ അരുണ്‍ പ്രഭുവിന്റെ ആദ്യ സിനിമയായിരുന്നു. പക്ഷേ, എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന വേഷമായിരുന്നു അരുവിയിലേത്. അതിത്രയും ഹ്യൂമറസായി വരുമെന്ന് വിചാരിച്ചില്ല. ഇപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്. ഒരുപാട് പേര്‍ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും മലയാളികള്‍. ലക്ഷ്മിക്ക് ഇത്രയും അഭിനയ ശേഷിയുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് പലരും പറയുന്നത്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാലല്ലേ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയൂ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. 
 

Latest News