Sorry, you need to enable JavaScript to visit this website.

വ്യാജ ലൈക്കുകളും കമന്റുകളും; സോഫ്റ്റ്  വെയര്‍ കമ്പനികള്‍ക്കെതിരെ ഫെയ്‌സ്ബുക്ക്

ടെക്‌സസ്-ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ ലൈക്കുകളും കമന്റുകളും സൃഷ്ടിച്ചതിന് സോഫ്റ്റ് വെയര്‍കമ്പനികള്‍ക്കെതിരെ ഫേസ്ബുക്ക നിയമനടപടി സ്വീകരിക്കുന്നു. സംഭവത്തില്‍ അമേരിക്കയിലും യൂറോപിലും രണ്ട് വ്യത്യസ്ത പരാതികളാണ് കമ്പനി നല്‍കിയിരിക്കുന്നത്.
ഈ കമ്പനികള്‍ സ്‌പെയിനിന്റെയും യുഎസിന്റെയും നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഫേസ്ബുക്ക് ആരോപിക്കുന്നു. കമ്പനികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിനെതിരെ ശാശ്വത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഫേസ്ബുക്ക് ആവശ്യപ്പെടുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള മാസ്‌റൂട്ട് 8 എന്ന ഡാറ്റാ സ്‌ക്രാപ്പിംഗ് സേവനം നടത്തുന്ന കമ്പനിക്കെതിരെയാണ് ഫേസ്ബുക്ക് അമേരിക്കയില്‍ പരാതി നല്‍കിയത്. സ്‌പെയ്‌നില്‍ പ്രവര്‍ത്തിക്കുന്ന എംജിപി25 സൈബറിന്റ് സര്‍വീസസ് എന്ന സ്ഥാപനത്തിനെതിരെയാണ് യൂറോപ്പില്‍ പരാതി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് കൈക്കലാക്കി. ഉപയോക്താക്കള്‍ അറിയാതെയാണ് ഇത് ചെയ്തത്. ഇതുവഴി 5500 ല്‍ അധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മാസ്‌റൂട്ട്8 കൈക്കലാക്കിയതായി ഫേസ്ബുക്ക് ആരോപിക്കുന്നു. കമ്പനി മേധാവി മുഹമ്മദ് സാഗറിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിലാണ് ഫേസ്ബുക്ക് കേസ് നല്‍കിയിരിക്കുന്നത്.
 

Latest News