കളമശ്ശേരി- ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലെ നായിക അനശ്വര വിവാഹിതയാകുന്നു. മറ്റൈന്‍ എഞ്ചിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍. തിങ്കളാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നു. അന്തരിച്ച വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രം2019 ലാണ് റിലീസായത്. ദീപക് പറമ്പോലായിരുന്നു ചിത്രത്തിലെ നായകന്‍. ജീത്തു ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന വിവേകിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഓര്‍മയില്‍ ഒരു ശിശിരം