കൊല്‍ക്കത്ത- ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖലയിലെ പ്രമുഖ കമ്പനി ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആരംഭിക്കുന്നു. പശ്ചിമബംഗാളിലാണ് കമ്പനി മദ്യത്തിന്റെ ഓണ്‍ലൈന്‍ ഡെലിവറിക്ക് തുടക്കമിടുന്നത്. പശ്ചിമബംഗാള്‍ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷനാണ് മദ്യവില്‍പ്പനക്ക് അനുമതി നല്‍കിയത്.
ആമസോണിനെ കൂടാതെ ബിഗ് ബാസ്‌കറ്റിനും മദ്യത്തിന്റെ ഓണ്‍ലൈന്‍ വിതരണാനുമതി ലഭിച്ചിട്ടുണ്ട്. നേരത്തെ തന്നെ പശ്ചിമബംഗാളില്‍ മദ്യത്തിന്റെ ഓണ്‍ലൈന്‍ ഡെലിവറിക്ക് സര്‍ക്കാര്‍ അനുമതിയോടെ സ്വിഗി തുടക്കമിട്ടിട്ടുണ്ട്. സിലിഗുരിയിലും കൊല്‍ക്കത്തയിലുമാണ് സര്‍വീസ്. ലോക്ക്ഡൗണ്‍ കാലത്തെ മദ്യപന്മാരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് ഓണ്‍ലൈന്‍ ഡെലിവറിയെ സര്‍ക്കാര്‍ കാണുന്നത്.പശ്ചിമബംഗാളിലെ 24 സിറ്റികളില്‍ ഉടന്‍ മദ്യവിതരണം വ്യാപിപ്പിക്കാനാണ് ധാരണ.