കേന്ദ്രപാറ- വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കാന്‍ യുവാവ് താമസിച്ചത് ശൗചാലയത്തില്‍. തമിഴ്‌നാട്ടില്‍നിന്ന് ഒഡീഷയില്‍ മടങ്ങിയെത്തിയ 28 കാരനായ മാനസ പത്രയാണ് ഒരാഴ്ച വീടിനുടുത്തുള്ള സ്വഛ്ഭാരത് ടോയ്‌ലെറ്റില്‍ കഴിഞ്ഞത്.
ഒരാഴ്ച സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈനില്‍ താമസിച്ച യുവാവിനോട് ബാക്കി ഒരാഴ്ച വീട്ടു നിരീക്ഷണത്തില്‍ കഴിയാനാണ് അധികൃതര്‍ നിര്‍ദേശിച്ചത്. വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ ഒരാഴ്ച കൂടി ക്വാറന്റൈന്‍ കേന്ദ്രത്തില്‍തന്നെ തങ്ങാന്‍ അനുവദിക്കണമെന്ന യുവാവിന്റെ അപേക്ഷ അധികൃതര്‍ തള്ളുകയായിരുന്നു.
വീട്ടില്‍ പ്രായമേറിയ മാതാപിതാക്കള്‍ ഉള്ളതിനാലാണ് അവിടേക്ക് പോകാതെ യുവാവ് സമീപത്തെ ശൗചാലയം തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവം അന്വേഷിക്കുമെന്നും വീട്ടില്‍ സൗകര്യമില്ലാത്തവരെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തന്നെ താമസിപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയരുന്നതെന്നും നൗഗോണ്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ രശ്മി രേഖ മല്ലിക് പറഞ്ഞു.