ഏറ്റുമാനൂര്‍-ദുബായ്, ചെന്നൈ, മുംബൈ പോലുള്ള രാജ്യങ്ങള്‍ എന്ന് പറഞ്ഞ ടിവി സീരിയല്‍ താരം മേഘ്‌ന വിന്‍സെന്റിനെ ഓര്‍മയില്ലേ? വിവാഹ മോചന വാര്‍ത്തകളെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍ നടി. തന്റെ യൂട്യൂബ് ചാനലിന് 50,000 സബ്‌സ്‌െ്രെകബേഴ്‌സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാന ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മേഘ്‌ന തന്റെ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്‌ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും എന്താണ് വിവാഹ ബന്ധത്തില്‍ സംഭവിച്ചതെന്നുമൊക്കാണ് പലര്‍ക്കും അറിയേണ്ടത് ''കുറേ പേര്‍ ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ചാണ്. അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ മറുപടി നല്‍കുന്നത് ? ഞാനിതിനെ കുറിച്ച് അഭിമുഖത്തിലോ ഒന്നിലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച നമ്മള്‍ ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി'' മേഘ്‌ന വ്യക്തമാക്കി. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഈ നിമിഷത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെ ജീവിതം നയിക്കുക എന്നതാണ് ഇപ്പോഴത്തെ നയം എന്നും മേഘ്‌ന പറഞ്ഞു.