കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രതിഫലം വെട്ടിക്കുറച്ച് കീര്‍ത്തി സുരേഷ്

ചെന്നൈ-കോവിഡിനെ തുടര്‍ന്നു സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനായി പ്രതിഫലം വെട്ടിക്കുറച്ച് തെന്നിന്ത്യന്‍ നായികയായി വളര്‍ന്ന കീര്‍ത്തി സുരേഷ്. 20 മുതല്‍ 30 ശതമാനത്തോളം പ്രതിഫലം വെട്ടിക്കുറക്കാനാണ് കീര്‍ത്തി തീരുമാനിച്ചതെന്ന് സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി. ഇതോടെ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് അറിയിക്കുന്ന ആദ്യ താരമായിരിക്കുകയാണ് കീര്‍ത്തി. നിര്‍മാതാക്കളുടെ സംഘടനയുടെ നേതാവായ സുരേഷ് കുമാറിന്റെയും പഴയകാല നായിക മേനകയുടെയും മകളാണ് കീര്‍ത്തി. കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ 'പെന്‍ഗ്വിന്‍' 19ന് ആമസോണ്‍ െ്രെപമില്‍ റിലീസിനെത്തും. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൈക്കോ കില്ലറെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിലും തെലുങ്കിലും മലയാളത്തില്‍ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യും.
 

Latest News