Sorry, you need to enable JavaScript to visit this website.

മകനെ നഷ്ടപ്പെട്ടത്തില്‍ ദു:ഖമുണ്ട്; എന്നാല്‍  രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം ഓര്‍ത്ത് അഭിമാനിക്കുന്നു 

ന്യൂദല്‍ഹി-മകനെ നഷ്ടപ്പെട്ടത്തില്‍ ദു:ഖമുണ്ട് എന്നാല്‍ രാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗം ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ചൈനീസ് ആക്രമനത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷിന്റെ അമ്മ മഞ്ജുള പറഞ്ഞു. മകന്റെ മരണം അറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മഞ്ജുള ഇപ്രകാരം പറഞ്ഞത്. ഒരേയൊരു മകനെ നഷ്ടപ്പെട്ടതില്‍ വളരെ ദു:ഖമുനണ്ടെന്ന് പറഞ്ഞ ആ അമ്മ മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും രാജ്യത്തിനായി അവന്‍ ജീവന്‍ ത്യാഗം ചെയ്തുവെന്നും പറഞ്ഞു.  
കഴിഞ്ഞ ദിവസം രാത്രിയിലാണ് ലഡാക്ക് അതിര്‍ത്തിയില്‍ ചൈന ആക്രമണം നടത്തിയത്.  ആക്രമണത്തില്‍ കേണലിന് പുറമെ രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ആദ്യം വന്നത് എങ്കിലും പിന്നീട് ഇരുപതിലധികം ഇന്ത്യന്‍ സൈനികര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ട് വന്നിരുന്നു.  ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചുവെന്നും തിരിച്ചടിയില്‍ നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രതികരിച്ചു.  നിലവിലെ സ്ഥിതിഗതികള്‍ വഷളാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.  സമാധാനപരമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇന്ത്യയുടെ പരമാധികാരവും ഐക്യവും കാത്തു സൂക്ഷിക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചു. 
 

Latest News