വാട്സാപ്പ് വഴി പെയ്മെന്‍റ് ആരംഭിച്ചു; ഔപചാരിക തുടക്കം ബ്രസീലില്‍

ഫേസ് ബുക്കിന്‍റെ വാട്സാപ്പ് പെയ്മെന്‍റ് ബ്രസീലിൽ ആരംഭിച്ചു. ഔദ്യോഗികമായി ഇന്ത്യയില്‍ തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാട്സാപ്പ് പെയ്മെന്‍റാണ് ബ്രസിലില്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് പേ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് പെയ്മെന്‍റ് ബ്രസീലിയൻ ഫിൻടെക്ക് കമ്പനിയായ സിയലോ ആണ് കൈകാര്യം ചെയ്യുയെന്ന് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു.

ചിത്രങ്ങൾ പങ്കുവെക്കുന്നത് പോലെ പണം അയക്കുന്നതും സ്വീകരിക്കുന്നതും എളുപ്പമാക്കി മാറ്റികയാണ് ചെയ്തിരിക്കുന്നത്. ഇതുവഴി ചെറുകിട സ്ഥാപനങ്ങൾക്ക് വാട്സാപ്പ് വഴി സാധാനങ്ങള്‍ വില്‍ക്കാനും ഇടപാടുകള്‍ നടത്താനും സാധിക്കുമെന്ന് സക്കർബർഗ് പറഞ്ഞു.

2018 മുതൽ ഇന്ത്യയിൽ വാട്സാപ്പ് പേമെന്റ് ബീറ്റാ പതിപ്പിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. വാട്സാപ്പ് വഴിയുള്ള പണമിടപാട് ഉപയോക്താക്കൾക്ക് സൗജന്യമാണ്.  എന്നാൽ വ്യവസായ സ്ഥാപനങ്ങൾക്ക് നിശ്ചിത തുക പ്രൊസസിങ് ചാർജ് ആയി നൽകേണ്ടി വരും.

Latest News